2021 ഫെബ്രുവരി എട്ട് മുതല്‍ വാട്സ്ആപ്പ് സേവന നിബന്ധനകള്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ ഉപയോക്താക്കളും ആപ്ലിക്കേഷനില്‍ നിന്ന് തുടര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പുതിയ നിബന്ധനകള്‍ ”അംഗീകരിയ്ക്കണം”. പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട് വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാട്ട്സ്ആപ്പ് അവസാനമായി അതിന്റെ സേവന വ്യവസ്ഥകള്‍ 2018ലാണ് അപ്ഡേറ്റു ചെയ്തത്. വാട്സ്ആപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ പുതിയ വ്യവസ്ഥകള്‍ അംഗീകരിയ്ക്കമെന്നും അല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും പറയുന്ന പ്രൈവസി പോളിസി അപ്ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്.
പുതിയ സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിന്റെ സേവനത്തെക്കുറിച്ചുള്ള വിവരങ്ങളും എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ഏതെല്ലാം തരത്തില്‍ ഉപയോഗിക്കപ്പെടുമെന്നും പറയുന്നു. വാട്സാപ്പ് ചാറ്റുകള്‍ കൈകാര്യം ചെയ്യാനും ശേഖരിക്കാനും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫെയ്സ്ബുക്കിന്റെ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്നിവയൊക്കെയാണ് പുതിയ പ്രൈവസി അപ്ഡേറ്റിലുള്ളത്. ഈ പുതിയ അറിയിപ്പ് ചാറ്റിന്റെ രൂപത്തില്‍ ഉപഭോക്താക്കളിലേക്ക് അയയ്ക്കില്ല. എന്നാല്‍, ഇത് അപ്ലിക്കേഷനിലെ ബാനര്‍ രൂപത്തില്‍ കാണിക്കും. ഇന്‍ ആപ്പ് ബാനര്‍ സംവിധാനം അടുത്തിടെയാണ് വാട്സാപ്പില്‍ ഉള്‍പ്പെടുത്തിയത്.
Post Your Comments