Latest NewsUAENewsIndiaSaudi ArabiaInternationalGulf

ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് യുഎഇയും ,സൗദിയും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോർട്ട്.ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു.

Read Also : റോഹിംഗ്യന്‍ മുസ്ലിങ്ങൾക്ക് എട്ടിന്റെ പണി കൊടുത്ത് ബംഗ്ലാദേശ് സർക്കാർ

ബ്രഹ്മോസിനൊപ്പം ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലും വാങ്ങാൻ സൗദി താല്പര്യം കാട്ടുന്നുണ്ട്.തീരദേശ പ്രതിരോധ നീക്കങ്ങൾ ശക്തിപ്പെടുത്തുന്നതിനാൽ ഇത്തരത്തിലുള്ള മിസൈൽ സ്വന്തമാക്കാൻ സൗദിക്ക് താല്പര്യമുണ്ടെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു .തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങൾ പ്രതിരോധ മേഖലയും ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ താല്പര്യം കാണിക്കുന്നുണ്ട് . ഈ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, ഇന്ത്യ പ്രതിരോധ പങ്കാളിയാണ്.

ബഹിരാകാശം, സമുദ്ര സംരക്ഷണം, സംയുക്ത പ്രതിരോധ ഉൽപാദനം & കയറ്റുമതി, സുരക്ഷയും വ്യാപാര സഹകരണവും. കപ്പൽ നിർമ്മാണം, യുദ്ധോപകരണങ്ങൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത കവചിത വാഹനങ്ങൾ എന്നിവയിലാണ് യുഎഇ താല്പര്യം കാട്ടാറുള്ളത് .കരസേനാ മേധാവി ജനറൽ എം എം നരവാനെ അടുത്തയാഴ്ച്ച സൗദിയും ,യു എ ഇയും സന്ദർശിക്കും . ഈ രാജ്യങ്ങളിലെ സൈനിക തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button