KeralaLatest NewsNews

സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെയെന്ന് പിഡബ്ല്യുസി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പിണറായി സർക്കാർ വീണ്ടും കുരുക്കിലേക്ക്.  സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് വെളിപ്പെടുത്തി .സ്വപ്നയെ നിയമിച്ചതിന്റെ പഴി പിഡബ്ല്യുസിയുടെ ചുമലിൽ വച്ചൊഴിയാൻ ശ്രമിച്ച സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വാദം. വിജിലൻസ് മൊഴിയെടുക്കുമ്പോഴും പിഡബ്ല്യുസി ഈ വാദമുയർത്തിയാൽ കെഎസ്ഐടിഐഎൽ പ്രതിക്കൂട്ടിലാകും.

Read Also : 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥിരീകരിച്ചത് ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക്

മിക്ക പ്രധാന പദ്ധതികളിലെയും കൺസൽറ്റന്റ് ആയ രാജ്യാന്തര സ്ഥാപനം സർക്കാരിനെതിരെ പോർമുഖം തുറക്കുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യമാവും. കെഎസ്ഐടിഐഎല്ലിന്റെ ചെയർമാൻ കൂടിയായിരുന്ന എം.ശിവശങ്കറിന്റെ ശുപാർശപ്രകാരമാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു.ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് എംഡി ജയശങ്കർ പ്രസാദ്, സ്വപ്നയുടെ ബയോഡേറ്റ അയച്ചതെന്നാണ് സൂചന.

വിലക്ക് ഉത്തരവിറങ്ങി രണ്ടു ദിവസത്തിനുള്ളിൽ നിയമയുദ്ധത്തിലേക്ക് പിഡബ്ല്യുസി കടക്കുമെന്ന് സർക്കാർ കരുതിയിരുന്നില്ല. നിയമനത്തിനു പിന്നിലെ അണിയറനീക്കങ്ങൾ കോടതിയിലേക്ക് വലിച്ചിഴച്ചാൽ പ്രശ്നമാകുമെന്ന് കണ്ട് 5 മാസത്തോളം പിഡബ്ല്യുസിയെ പ്രകോപിപ്പിക്കാതെയായിരുന്നു സർക്കാർ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button