Latest NewsNewsEntertainment

കേക്കല്ല, സുരേഷ് ഗോപി കടിച്ചത് ഒർജിനൽ എലിയെ !!

യുവതുര്‍ക്കി എന്ന സിനിമയിലായിരുന്നു സംഭവം.

കഥാപാത്രങ്ങൾക്കായി താരങ്ങൾ നടത്തുന്ന മേക് ഓവർ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ സുരേഷ് ഗോപിയെക്കുറിച്ചു പറഞ്ഞ വാക്കുകളാണ്.

മലയാളത്തിന്റെ ആക്ഷൻ ഹീറോയായ സുരേഷ് ഗോപിയെ കൊണ്ട് പച്ച എലി തീറ്റിച്ച സംവിധായകനാണ് ഭദ്രന്‍ എന്ന് സേതു പറയുന്നു. യുവതുര്‍ക്കി എന്ന സിനിമയിലായിരുന്നു സംഭവം. ആര്‍ട്ട് ഡയറക്‌ടര്‍ കേക്കില്‍ എലിയുടെ രൂപം ഉണ്ടാക്കി കൊടുത്തെങ്കിലും സ്വീകരിക്കാന്‍ സംവിധായകൻ ഭദ്രന്‍ തയ്യാറായില്ലെന്നും അവസാനം ഒർജിനൽ എലിയെ കടിക്കേണ്ടി വന്നുവെന്നും സേതു അടൂര്‍ പറയുന്നു.

സേതുവിന്റെ വാക്കുകൾ ഇങ്ങനെ..

‘ഭദ്രന്‍ സാര്‍ സംവിധാനം ചെയ‌്ത് സുരേഷ് ഗോപി നായകനായ ചിത്രമാണ് യുവതുര്‍ക്കി. യുവതുര്‍ക്കിയുടെ ഷൂട്ട് കൂടുതലും ചെന്നൈയില്‍ വച്ചായിരുന്നു. അന്നത്തെ വലിയ ആര്‍ട്ട് ഡയറക്‌ടറായിരുന്നു മുത്തുരാജായിരുന്നു യുവതുര്‍ക്കിയുടെ ആര്‍ട്ട് ഡയറക്‌ടര്‍. ചിത്രത്തില്‍ ഒരു സീനുണ്ട്. ജയിലില്‍ കീരിക്കാടന്‍ ജോസിന്റെ ക്യാരക്‌ടറിന് ചിക്കന്‍ കൊടുക്കുന്നതും, സുരേഷേട്ടന്റെ (സുരേഷ് ഗോപി) കഥാപാത്രം അത് എതിര്‍ക്കുന്നതൊക്കെയാണ് സീന്‍. അതില്‍ കീരിക്കാടന്‍ ചെയ‌്ത ജയിലര്‍ സുരേഷേട്ടനെ പച്ച എലി തീറ്റിക്കണം. മുത്തുരാജ് ഒരു കേക്ക് എലിയുടെ രൂപത്തില്‍ ഉണ്ടാക്കി കൊണ്ടുവന്ന് ഭദ്രന്‍ സാറിന് കൊടുത്തു. അദ്ദേഹം അതെടുത്ത് ഒറ്റയേറ് എറിഞ്ഞു. എന്നിട്ട് പച്ച എലിയെ കൊണ്ടുവരാന്‍ പറഞ്ഞു. അവസാനം ഒറിജിനല്‍ പച്ച എലിയെ കൊടുത്ത് സുരേഷേട്ടനെ കൊണ്ട് കടിപ്പിച്ചു. അവസാനം മേയ‌്ക്കപ്പ് മാന്‍ കൊടുത്ത ഡെറ്റോള്‍ കുടിച്ച്‌ തുപ്പുന്ന സുരേഷേട്ടനെയാണ് ഞാന്‍ കണ്ടത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button