Latest NewsNewsIndia

മുംബൈയിൽ പത്രങ്ങളുടെ അച്ചടി നിർത്താനൊരുങ്ങുന്നു…

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മുംബൈയിൽ പത്രങ്ങളുടെ അച്ചടി നിർത്താനൊരുങ്ങുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ മിറർ, പൂനെ മിറർ , അഹമ്മദാബാദ് മിറർ എന്നീ പത്രങ്ങളാണ് അടച്ചുപൂട്ടുന്നത്.

മുംബൈ മിറർ ആഴ്ചയിലൊന്നായി പ്രസിദ്ധീകരിക്കുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. എല്ലാ പത്രങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തനം ആരംഭിക്കുന്നതാണ്. കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായതാണ് അച്ചടി നിർത്താൻ കാരണമെന്ന് മാനേജ്മെന്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button