Latest NewsIndia

സി.പി.ഐ.എം മുഖപത്രത്തിന്റെ പ്രസിദ്ധീകരണം റദ്ദാക്കി

ത്രിപുര: ത്രിപുരയിലെ സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ‘ഡെയ്‌ലി ദേശാര്‍ കഥ’യുടെ രജിസ്‌ട്രേഷന്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യ റദ്ദാക്കി. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിക്കാനായില്ല. നാൽപത് വർഷത്തിനിടെ ആദ്യമായാണ് പത്രത്തിന്റെ പ്രസിദ്ധീകരണം നിർത്തുന്നത്.

മാനേജ്‌മെന്റില്‍ അടുത്തിടെയുണ്ടായ മാറ്റം നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ച് വെസ്റ്റ് ത്രിപുര കളക്ടര്‍ ന്യൂസ് പേപ്പേഴ്‌സ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. എന്നാൽ ഇക്കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സി.പി.ഐ.എം. നേതാവും സ്ഥാപക പത്രാധിപരുമായ ഗൗതം ദാസ് പറഞ്ഞു.

1978 പ്രവര്‍ത്തനമാരംഭിച്ച പത്രത്തിന്റെ ഉടമസ്ഥാവകാശം ആദ്യം സി.പി.ഐ.എമ്മിനുതന്നെയായിരുന്നു. 2012ല്‍ ഒരു രജിസ്‌ട്രേഡ് സൊസൈറ്റിക്കും കഴിഞ്ഞമാസം, പുതുതായി രൂപവത്കരിച്ച ഒരു ട്രസ്റ്റിനും ഉടമസ്ഥാവകാശം കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button