Latest NewsInternational

കടുത്ത പ്രതിഷേധം, വാര്‍ത്തകളില്ലാത്ത ഒഴിഞ്ഞ താളുമായി ഒരു പത്രം

ഒഴിഞ്ഞ പത്രത്താളുകള്‍ ജനങ്ങള്‍ക്ക് ഉണരാനുള്ള ആഹ്വാനമാണ്' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ നയ്‌ല ട്യൂനിയുടെ വാക്കുകളാണിത്. രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന വന്‍ പ്രതിസന്ധിയോടുളള കടുത്ത പ്രതിഷേധം പ്രതിധ്വനിക്കുന്നതാണ് നയ് ലയുടെ വാക്കുകള്‍

ബെയ്‌റൂത്ത്: ഒഴിഞ്ഞ പത്രത്താളുകള്‍ ജനങ്ങള്‍ക്ക് ഉണരാനുള്ള ആഹ്വാനമാണ്’ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ നയ്‌ല ട്യൂനിയുടെ വാക്കുകളാണിത്. രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന വന്‍ പ്രതിസന്ധിയോടുളള കടുത്ത പ്രതിഷേധം പ്രതിധ്വനിക്കുന്നതാണ് നയ് ലയുടെ വാക്കുകള്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ ലെബനനില്‍ രൂപീകൃതമായിട്ടില്ല. മാത്രമല്ല രാജ്യം വന്‍ കട ബാധ്യതയുടെ ഇഴനൂലില്‍ പെട്ട് വലിഞ്ഞ് മുറുകുകയാണ്.

രാജ്യത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ വളരെ ഭീതിപ്പെടുന്നതാണെന്ന് ജനങ്ങളെ ബോധിപ്പിക്കുന്നതിനായാണ് ലെബനനില്‍ ഉളള ദിനപത്രമായ അന്നഹാര്‍ വാര്‍ത്തകളില്ലാതെ പ്രസിദ്ധീകരിച്ചത്. മാധ്യമത്തിന്‍റെ ഒൗദ്ധ്യോഗിക വെബ്സെെറ്റിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചില്ല. രാജ്യത്തിന്‍റെ തലകുത്തിയുളള പോക്ക് ജനങ്ങളെ ബോധിപ്പിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമാണ് പത്രം ഇങ്ങമെയൊരു നീക്കം നടത്തിയത്.ലെബനനിലെ വേസ് റ്റ് മാനേജ് മെന്‍റ് സംവിധാനവും ആകപ്പാടെ താറുമാറിലാണ്. ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലും വേദനപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് രാജ്യത്തില്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button