ക്രൈസ്റ്റ് ചർച്ച് : ന്യൂസിലാൻഡിനെ നടുക്കിയ വെടിവെയ്പ്പിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. അവരുടെ ഓർമയിൽ ന്യൂസിലാൻഡ് വീണ്ടും ലോകത്തിനു മാതൃകയാകുന്നു. വെള്ളിയാഴ്ച ഇറങ്ങിയ രാജ്യത്തെ പ്രമുഖ പത്രങ്ങൾ മുൻപേജിൽ കൊല്ലപ്പെട്ടവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് അവരുടെ പേരുകൾ രേഖപ്പെടുത്തി.
വെള്ളിയാഴ്ച പ്രാർഥനയ്ക്കായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ക്രൈസ്റ്റ്ചർച്ചിലെ സെൻട്രൽ ഹാഗ്ലി പാർക്കിൽ ഒത്തുചേർന്നത്. രാജ്യം ആകമാനം രണ്ടുമിനിട്ട് ദുഖാചരണം നടത്തുകയും ചെയ്തു. 42 പേർ കൊല്ലപ്പെട്ട അൽനൂർ മോസ്കിനു 500 മീറ്റർ മാത്രം മാറിയായിരുന്നു ചടങ്ങ് നടന്നത്. പ്രധാനമന്ത്രി ജസീൻഡ ആർഡേണും ചടങ്ങിൽ പങ്കെടുത്തു.
രാജ്യവ്യാപകമായി പ്രാർത്ഥന സംപ്രേഷണം ചെയ്തിരുന്നു. ദേശീയ ടെലിവിഷൻ ചാനലിലൂടെയും റേഡിയോയിലൂടെയും പ്രധാനമന്ത്രി ജസീന്താ ആർഡേയാണ് ആഹ്വാനം ചെയ്തത്.വെള്ളിയാഴ്ച പ്രാർഥനയിൽ സംബന്ധിക്കാൻ മുസ്ലീങ്ങളല്ലാതെ ആയിരക്കണക്കിന് ആളുകളും എത്തിയിരുന്നു. കനത്ത സുരക്ഷയിലാണ് ചടങ്ങ് നടന്നത്.
Salam, peace pic.twitter.com/0MlMKitfi1
— The Press Newsroom (@PressNewsroom) March 21, 2019
Post Your Comments