ന്യൂഡൽഹി: രാജ്യത്ത് അരി കയറ്റുമതിയിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനത്തോളം വർധനവാണ് അരി കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ അരി കയറ്റുമതിയിലാണ് വർധനവ്. 2020 പൂർത്തിയാകുന്നതോടെ 14 മില്യൺ ടൺ അരി കയറ്റുമതി ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Read Also : നെയ്‌വിളക്കിനു മുന്നില്‍ പ്രാര്‍ഥിച്ചാല്‍
കഴിഞ്ഞ വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ 8.34 ദശലക്ഷം ടൺ അരിയാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്തത്. എന്നാൽ ഇത്തവണ അത് 11.95 ലക്ഷമായി ഉയർന്നു. ബസുമതി ഇതര അരികളുടെ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 61 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. 7.6 മില്യൺ ടൺ ബസുമതി ഇതര അരിയാണ് ഇത്തവണ കയറ്റി അയച്ചത്. ബസുമതി അരിയുടെ കയറ്റുമതിയിലും വർധനവ് ഉണ്ടായിട്ടുണ്ട്. 4.36 ദശലക്ഷം ടൺ ബസുമതി അരിയാണ് ഒക്ടോബർ മാസം വരെ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്.
Post Your Comments