കാലിഫോർണിയ: ഓൺലൈൻ സൂം ക്ലാസ്സിനിടെ വെടിയുതിർത്ത് പതിനൊന്നുകാരൻ ജീവനൊടുക്കി. ഓഡിയോയും വീഡിയോയും ഓഫ് ചെയ്തു വച്ചതിനു ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നത്. കാലിഫോർണിയയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. അദൻ ലിയാനോസ് എന്ന് ആറാം ഗ്രേഡ് വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. മറ്റൊരു മുറിയിലിരുന്ന സഹോദരി ശബ്ദം കേട്ട് വരുകയും തുടർന്ന് അയൽക്കാരെയും അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻ തന്നെ എത്തുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല.
Post Your Comments