വെസ്റ്റ് വെര്‍ജിനിയ: പാര്‍ക്കിങ് പരാതി അന്വേഷിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ മരിച്ചു. വെസ്റ്റ് വെര്‍ജിനിയ പോലീസ് ഉദ്യോഗസ്ഥയായ കേസി ജോണ്‍സണ്‍(28) ആണ് മരിച്ചതായി സിറ്റി ഓഫ് ചാള്‍സ്റ്റണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസി ജോണ്‍സണ് വെടിയേൽക്കുകയുണ്ടായത്. തന്റേതല്ലാത്ത പാര്‍ക്കിങ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കിട്ടിയ പരാതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ സ്ഥലത്ത് എത്തുകയുണ്ടായത്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിയായ ജോഷ്വ ഫിലിപ്പ്(38) ഉദ്യോഗസ്ഥയുമായി തര്‍ക്കിക്കുകയുണ്ടായി. തുടര്‍ന്ന് ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കേസിയുടെ മുഖത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു സംഭവിച്ചത്. കേസിയും തിരിച്ച് വെടിവെച്ചു. പരിക്കേറ്റ ഫിലിപ്പ് ചികിത്സയിലാണ് കഴിയുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കേസി മരിക്കുന്നത്. 2017ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച കേസി 2019ലാണ് പട്രോള്‍ ഓഫീസറായി ചാര്‍ജെടുത്തത്.
Post Your Comments