ദിവസവും 30 കിലോമീറ്ററിലധികം നടക്കണം. ഭക്ഷണം പുല്ല്. താമസം കാട്ടിൽ. പറഞ്ഞുവരുന്നത് സൻസിമാൻ എല്ലി എന്ന ‘ജീവിച്ചിരിക്കുന്ന മൗഗ്ളി‘യെ കുറിച്ചാണ്. മൈക്രോസിഫാലി എന്ന ശാരീരിക വെല്ലുവിളി നേരിടുന്ന എല്ലിയുടെ രൂപം വിചിത്രമാണ്. എല്ലിയുടെ രൂപം ഇങ്ങനെയായതിനാൽ പ്രദേശവാസികൾ ഇയാളെ നാട്ടിൽ നിന്നും തുരത്തുക പതിവായിരുന്നു.
അവന്റെ മുഖം ഇങ്ങനെയായതിനാൽ നാട്ടുകാർ അവനെ പലപ്പോഴും അധിക്ഷേപിക്കുകയും ആട്ടിയകറ്റുകയും ചെയ്തിരുന്നു. എല്ലി സ്കൂളിലൊന്നും പോയിട്ടുമില്ല. ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബമാണ്. കാട്ടിൽ പോയി പുല്ലും മറ്റും ഭക്ഷിച്ചാണ് എല്ലി ജീവിക്കുന്നത്. കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു നിൽക്കുന്ന സമയത്തായിരുന്നു എല്ലിയുടെ ജനനം. എന്നാൽ അവന്റെ മുഖം മറ്റ് മനുഷ്യരേക്കാൾ വ്യത്യസ്തം ആയിരുന്നതിനാൽ നാട്ടുകാർ പലപ്പോഴും അവനെ കളിയാക്കുകയും നാട്ടിൽ നിന്നും ഓടിക്കുകയും ചെയ്യുകയാണ്.
പ്രാദേശിക മാദ്ധ്യമം വാർത്ത നൽകിയതോടെയാണ് എല്ലിയുടെ കഥ പുറംലോകം അറിയുന്നത്. ഈ മാദ്ധ്യമം തന്നെയാണ് ധനശേഖരണം നടത്തി എല്ലിയെ സഹായിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. അച്ഛനില്ലാത്ത എല്ലിയെ വളർത്തുന്നതിനായി അമ്മയെ സഹായിക്കുന്നതിനായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments