ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനാ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയുടെ നിറങ്ങളിലുള്ള എം.എച്ച് – 60 റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്ത്. ചിത്രം പുറത്തുവിട്ടത് അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ്. ട്വിറ്ററിലൂടെയാണ് ആശംസകളോടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
Read Also : എതിരാളികളുടെ വായ അടപ്പിച്ച് ബൈഡനും മോദിയും, കോടികളുടെ സൈനിക കരാറിന് യുഎസിന്റെ അനുമതി
കഴിഞ്ഞ വര്‍ഷം യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഏറെ നിര്‍ണായകമായ പ്രതിരോധ ഇടപാടിനായി ഇന്ത്യയും അമേരിക്കയും കൈകോര്‍ത്തത്. കര, നാവിക സേനകള്‍ക്കായി 30 സായുധ ഹെലികോപ്ടറുകളാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങുന്നത്. കരസേനയ്ക്കായി ലോകത്തെ ഏറ്റവും മികച്ച എ.എച്ച്.64 ഇ അപ്പാച്ചെയും, നാവിക സേനയ്ക്കായി എം.എച്ച് – 60 ‘റോമിയോ ‘സീഹോക്ക് ഹെലികോപ്ടറുകളുമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
Post Your Comments