യു.എ.ഇയിലെ മസ്ജിദുകളിൽ ഇന്ന് മുതൽ ജുമുഅ വീണ്ടും പുനരാരംഭിക്കും. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളിൽ ജുമുഅ ആരംഭിക്കുന്നത്. ദുബായിലെ 766 പള്ളികളും, ഷാർജയിലെ 487 പള്ളികളും ജുമുഅക്കായി തുറക്കുമെന്ന് മതകാര്യവകുപ്പുകൾ അറിയിച്ചു. മറ്റ് എമിറേറ്റുകളിലും കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളിൽ ജുമുഅ നടക്കും. ശേഷിയുടെ 30 ശതമാനം വിശ്വാസികൾക്ക് മാത്രമായിരിക്കും പ്രവേശനം.
ജുമുഅക്ക് അരമണിക്കൂർ മുമ്പ് മാത്രമേ പള്ളികൾ തുറക്കൂ. പത്ത് മിനിറ്റിൽ ഖുത്തുബയും നമസ്കാരവും അവസാനിപ്പിക്കും. നമസ്കാരം കഴിഞ്ഞാൽ അരമണിക്കൂറിൽ പള്ളി അടക്കും. വിശ്വാസികൾ മാസ്ക് ധരിച്ചിരിക്കണം. മുസല്ലകൾ വീട്ടിൽ നിന്ന് കൊണ്ടുവരണം. പള്ളിക്ക് സമീപത്തെ ഷെഡുകളിലും നമസ്കരിക്കാം. വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താൻ. നമസ്കാരത്തിലും ശാരീരിക അകലം പാലിക്കുകയും വേണം.
Post Your Comments