Latest NewsNewsBusiness

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരുത്താര്‍ജിച്ച് തിരിച്ചുവരുന്നു, പുതിയ വായ്പ നയവുമായി ആര്‍ബിഐ

ന്യൂഡല്‍ഹി : ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരുത്താര്‍ജിച്ച് തിരിച്ചുവരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച മെച്ചപ്പെടുമെന്ന് ആര്‍ബിഐ അറിയിച്ചു. നിലവില്‍ പൂജ്യത്തിന് താഴെയുളള വളര്‍ച്ചാ നിരക്ക് പൂജ്യത്തിന് മുകളിലെത്തും. ആര്‍ബിഐ വിലയിരുത്തല്‍ വന്നതോടെ ഓഹരി വിപണികളില്‍ റെക്കോര്‍ഡ് മുന്നേറ്റമുണ്ടായി. പലിശ നിരക്കില്‍ മാറ്റം വരുത്താതെ പുതിയ വായ്പനയം ആര്‍ബിഐ പ്രഖ്യാപിച്ചു.

Read Also : കശ്മീരിലേക്ക് തുർക്കി തീവ്രവാദികളെ അയക്കാൻ നീക്കം; പതറാതെ ഇന്ത്യൻ സൈന്യം

വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച നെഗറ്റീവ് 7.5 ശതമാനമാകുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. നേരത്തെ നെഗറ്റീവ് 9.5 ശതമാനമായി വളര്‍ച്ച കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവസാന രണ്ട് പാദങ്ങളില്‍ ജിഡിപി വളര്‍ച്ച പൂജ്യത്തിന് മുകളിലെത്തും.

ആര്‍ബിഐ വിലയിരുത്തല്‍ പുറത്തുവന്നതോടെ ഓഹരി വിപണികളില്‍ റെക്കോര്‍ഡ് മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സ് 45,000 പോയിന്റ് ഭേദിച്ചു.പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പനയവും ഇന്ന് പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് 4 ശതമാനത്തില്‍ തുടരും.റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ഡിജിറ്റല്‍ പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും ആര്‍ബിഐ തീരുമാനിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button