ഡൽഹി : തീവ്ര ഇസ്ലാമിസത്തിലേക്ക് നീങ്ങുന്ന തുർക്കി ഇന്ത്യക്കെതിരെ തിരിയുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. സിറിയയിൽ യുദ്ധം ചെയ്യുന്ന തുർക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്ക് വിടാൻ തുർക്കി പ്രസിഡന്റ് എർദോഗാൻ നിർദ്ദേശം നൽകിയതായി സൂചന. പാകിസ്താന് പിന്തുണ നൽകാനാണ് എർദോഗാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവാകാനുള്ള എർദോഗാന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. കിഴക്കൻ സിറിയയിലെ യുദ്ധ രംഗത്തുള്ള ഭീകരസംഘടനയിലെ അംഗങ്ങളെയാണ് കശ്മീരിലേക്ക് അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാകിസ്താനുമായി ചേർന്ന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments