ലക്നോ: യു പിയിൽ മിശ്രവിവാഹം വീണ്ടും മുടക്കി പോലീസ്. ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹമാണ് മതപരിവർത്തനം തടയൽ നിയമ പ്രകാരം പോലീസ് തടഞ്ഞത്. ബുധനാഴ്ച ലക്നോവിലെ പരയിലാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങ് ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ പോലീസ് എത്തുകയും വിവാഹം തടയുകയും ചെയ്തു. വധുവിന്റെയും വരന്റെയും ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ജില്ലാ കളക്ടറിൽനിന്ന് മിശ്രവിവാഹത്തിനു അനുമതി വാങ്ങിയാൽ മാത്രമേ ചടങ്ങ് നടത്താൻ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു പോലീസ്.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയും അറിവോടെയുമാണ് വിവാഹം നടന്നത്. ആവശ്യമായ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരു കുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. മതപരിവർത്തനം നടത്താൻ ഇരുകൂട്ടരും ഉദേശിച്ചിരുന്നില്ലെന്നും യുവാവിന്റെ കുടുംബം അറിയിച്ചു. ഉത്തർപ്രദേശിലെ പുതിയ നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് പ്രകാരം മിശ്രവിവാഹം നടത്താൻ കളക്ടറുടെ അനുമതി ഇപ്പോൾ ആവശ്യമാണ്.
Post Your Comments