Latest NewsKeralaNews

“വിശ്വാസികളല്ലാത്തവർ വോട്ട് ചോദിച്ചുവരേണ്ടതില്ല” ; വീടുകളിൽ പോസ്റ്ററുകൾ പതിപ്പിച്ച് ഹിന്ദുവിശ്വാസികൾ

പത്തനംതിട്ട : വിശ്വാസികളല്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍ക്ക് വില കല്പിക്കാത്ത ഒരാളും വോട്ട് ചോദിച്ച് ഈ ഭവനത്തില്‍ വരരുതെന്ന മുന്നറിയിപ്പ് വീടുകളില്‍ വ്യാപകമായത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎമ്മിനു വെല്ലുവിളിയാകുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വോട്ട് തേടിയെത്തുന്ന സിപിഎമ്മുകാർക്ക് പല വീടുകളിലും കാണാൻ കഴിയുന്നത് ആചാരലംഘനത്തിനുള്ള മറുപടിയാണ് . . കൊല്ലം ജില്ലയിലുടെ പല ഭാഗത്തും ഇത്തരം പോസ്റ്ററുകൾ വീടുകളിൽ പതിച്ചിട്ടുണ്ട് .

Read Also : ജമാഅത്തെ ഇസ്ലാമിയുമായി കോൺ​ഗ്രസ് ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച് രാഹുൽ ​ഗാന്ധി മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ

‘വിശ്വാസികളല്ലാത്ത ആചാരാനുഷ്ടാങ്ങൾ പാലിക്കാത്തവർ വോട്ട് ചോദിച്ചു വരേണ്ടതില്ല ,സ്വാമി ശരണം ‘ ഇങ്ങനെയാണ് പോസ്റ്ററുകൾ പത്തനംതിട്ടയില്‍ തുടങ്ങിയ പ്രചാരണ ചാലഞ്ച് കൊച്ചിയിലും വ്യാപകമായി ഭവനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷവും വലതും.

വോട്ട് ചോദിച്ചെത്തുന്നവര്‍ മൂന്ന് പ്രാവശ്യം ശരണം വിളിക്കണമെന്നതും എഴുത്തുകളായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കള്ളക്കടത്തും പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ പദ്ധതികളും അവയ്‌ക്കെതിരായ അവഗണന, അഴിമതി തുടങ്ങി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വരെ പ്രചാരണത്തില്‍ വിഷയങ്ങളായെത്തുന്നു. സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ ഇടതുസ്ഥാനാര്‍ഥികള്‍ വിഷമിക്കുന്നതും ,വിമതശല്യവും നയ വൈകല്യങ്ങളും വലതുമുന്നണി സ്ഥാനാര്‍ഥികളെയും പ്രചാരണങ്ങളില്‍ വലയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button