മൗണ്ട് കാർമ്മൽ ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും യുവാവിനെ ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ സി പി എം പ്രവർത്തകർക്കും പങ്ക്. പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട വിഷയമായതിനാൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. യുവാവിനെ ആക്രമിച്ച ഏഴ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ ക്വട്ടേഷൻ സംഘം കമ്പിവടി കൊണ്ട് മർദ്ദിക്കുകയും, വാളുപയോഗിച്ച് വെട്ടുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ കാല് ഒടിയുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ അടിമാലി സിഐയുടെ നേതൃത്വത്തിൽ ഏഴംഗ സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണത്തിലാണ് സി പി എമ്മിനും പങ്കുണ്ടെന്ന് വ്യക്തമാകുന്നത്. എന്നാൽ, ഉന്നതരുടെ ഇടപെടൽ മൂലം അറസ്റ്റ് വൈകുന്നുവെന്നാണ് ആരോപണം. ഇതിനിടെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് വിവരം.
Post Your Comments