Latest NewsNewsInternational

ഭൂമിയില്‍ വരാനിരിക്കുന്നത് വന്‍ വിപത്തെന്ന് സൂചന, പിന്നില്‍ അന്യഗ്രഹജീവികളെന്ന സംശയം ബലപ്പെടുന്നു

ലോസ്ആഞ്ചലസ് : ഭൂമിയില്‍ വരാനിരിക്കുന്നത് വന്‍ വിപത്തെന്ന് സൂചന. ഒരു ലോഹസ്തംഭമാണ് ഇപ്പോള്‍ ആഗോളവ്യാപകമായി ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഒരു ലോഹസ്തംഭം സംബന്ധിച്ച് എന്താണ് ഇത്ര ചര്‍ച്ച എന്നല്ലേ ?
കുറച്ചു ദിവസങ്ങളായി ലോകത്തെ മുഴുവന്‍ വട്ടംചുറ്റിക്കുകയാണ് ഒരു ലോഹസ്തംഭം. . അമേരിക്കയിലെ യൂട്ടാ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ട പ്രത്യേക ലോഹ സ്തംഭം പിന്നീട് അവിടെ നിന്നും അപ്രത്യക്ഷമായി. പിന്നാലെ മൈലുകള്‍ക്കിപ്പുറം റൊമേനിയയില്‍ സമാന സ്തൂപം പ്രത്യക്ഷപ്പെട്ടു. പിന്നാലെ അവിടെ നിന്നും അപ്രത്യക്ഷമായി. ഒട്ടും വൈകാതെ തന്നെ മൂന്നാമത്തെ സ്തംഭം സെന്‍ട്രല്‍ കാലിഫോണിയ പര്‍വതനിരകളില്‍ പ്രത്യക്ഷപ്പെട്ടു.

Read Also : കര്‍ഷകരെ മുന്‍ നിര്‍ത്തി കേന്ദ്രത്തിനെതിരെ കരുനീക്കങ്ങള്‍ നടത്തി ദീതി എന്ന മമത

10 അടി ഉയരമുള്ള ആ ലോഹ സ്തംഭവും കഴിഞ്ഞ ദിവസം അപ്രത്യക്ഷമായി. യൂട്ടാ മരുഭൂമിയില്‍ കണ്ടെത്തിയതുമായി സാമ്യമുള്ളതായിരുന്നു ഇതും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്തംഭം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അതും അര്‍ദ്ധരാത്രിയോടെ കാണാതാവുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നവംബര്‍ 18നാണ് തെക്കന്‍ യൂട്ടായിലെ മരുഭൂമിയില്‍ കൂറ്റന്‍ അജ്ഞാത ലോഹ ശിലാ സ്തംഭം കണ്ടെത്തിയത്. മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകള്‍ക്ക് സമീപം മണ്ണില്‍ നിന്നും ഏകദേശം 12 അടി ഉയരത്തില്‍ കണ്ടെത്തിയ സ്തംഭത്തിന് ത്രികോണാകൃതിയാണുണ്ടായിരുന്നത്. ഹെലികോപ്ടര്‍ വഴി ബിഗ് ഹോണ്‍ ഷീപ്പുകളുടെ ( ഒരിനം ചെമ്മരിയാട് ) സര്‍വേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരുടെ മുന്നിലാണ് മരുഭൂമിയിലെ സ്തംഭം ശ്രദ്ധയില്‍പ്പെട്ടത്.

തിളക്കമാര്‍ന്ന ലോഹമാണ് സ്തംഭം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ആ ലോഹം ഏതാണെന്ന് വ്യക്തമല്ല. സ്റ്റാന്‍ലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ‘ 2001 : എ സ്‌പേസ് ഒഡീസിയില്‍ ‘ ഇതുപോലൊരു സ്തംഭത്തെ കാണാം. ചിത്രത്തില്‍ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരില്‍ ആരെങ്കിലും നിര്‍മിച്ച് ഇവിടെ സ്ഥാപിച്ചതാകാനും ഇടയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്തൂപം അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചതാണെന്ന വാദവും സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button