കാലിഫോർണിയ : ഓൺലൈൻ ക്ലാസില്‍ പങ്കെടുത്തുവരികയായിരുന്ന പതിനൊന്നുകാരനായ ആഡന്‍ ലമോസിനെയാണ് വീട്ടിലെ മുറിയില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : വിജയ് മല്യയുടെ 14 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
ക്ലാസ് നടക്കുന്നതിനിടയില്‍ വീഡിയോയും ഓഡിയോയും നിര്‍ത്തിയ ശേഷമാണ് ആഡന്‍ സ്വയം വെടിവച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരി ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പോലീസെത്തി പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
മാനസിക തകര്‍ച്ചയും നിരാശയും നേരിടുന്ന നിരവധി കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച ശേഷം കണ്ടെത്താനായിട്ടുണ്ടെന്നു വിദ്യാര്‍ഥിയുടെ സ്കൂള്‍ സപ്പോര്‍ട്ട് ഡയറക്ടര്‍ പോള്‍ വാറന്‍ പറഞ്ഞു. പാന്‍ഡമിക്കിന്‍റെ ഭീതിയില്‍ കഴിയുന്ന കുട്ടികള്‍ക്കു സമൂഹവുമായി ഇടപെടുന്നതിനും കൂട്ടുകാരുമായി കണ്ടുമുട്ടുന്നതിനുമുള്ള സാഹചര്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നതായി പോള്‍ പറഞ്ഞു. വളരെ അപകടം പിടിച്ച സാഹചര്യമാണ് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments