റഷ്യ നിര്‍മ്മിച്ച സ്പുട്നിക്ക് അഞ്ച് കോവിഡ് വാക്സിന്‍ ഉപയോഗം അടുത്തയാഴ്ച ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിന്റെ നിര്‍ദേശം. രണ്ട് ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ റഷ്യ ഉത്പാദിപ്പിക്കാന്‍ പോകുന്നത് എന്നാണ് പുടിന്റെ പുതിയ വാദം. ഇത് സംബന്ധിച്ച നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കി. 92 ശതമാനം വിജയമാണ് റഷ്യ അവകാശപ്പെടുന്നത്.
ഫൈസര്‍ കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പുടിനും വാക്സിന്‍ ഉപയോഗത്തിന് ആവശ്യപ്പെടുന്നത്. റഷ്യന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായി റഷ്യ ചർച്ച നടത്തിവരുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments