KeralaLatest NewsNews

ഇടയ്ക്കിടെയുള്ള മൊഴിമാറ്റം; സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു

കൊച്ചി : സ്വപ്ന സുരേഷിന്റെ ഇടയ്ക്കിടെയുള്ള മൊഴിമാറ്റം കാരണം അഭിഭാഷകൻ ജിയോ പോൾ വക്കാലത്ത് ഒഴിഞ്ഞു. ഇന്ന് രാവിലെ കസ്റ്റംസ് കേസിൽ ഹാജരായ ശേഷമാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിയുകയാണെന്ന് അറിയിച്ചത്. പ്രതി ഭാഗത്തിനുള്ള രേഖകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കൈമാറിയപ്പോഴാണ് സീകരിക്കാതെ ഇനി മുതൽ താനല്ല സ്വപ്നയുടെ അഭിഭാഷകനെന്ന് അദ്ദേഹം പറഞ്ഞത്.

പിന്നീട് പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്നയുടെ റിമാൻഡ് കാലാവധി നീട്ടുന്ന കേസ് പരിഗണിച്ചപ്പോൾ, താൻ വക്കാലത്ത് ഒഴിയുകയാണെന്ന് അഡ്വ.ജിയോ പോൾ കോടതിയെ അറിയിച്ചു. തുടർന്ന് കേസിന്റെ രേഖകൾ സ്വപ്നയുടെ ഭർത്താവിന് കൈമാറുകയും ചെയ്തു.

സ്വർണ്ണക്കടത്ത് സംബന്ധിച്ച് അഭിഭാഷനോട് ആദ്യം വിശദീകരിച്ച കാര്യങ്ങളല്ല പിന്നീട് അന്വേഷണ സംഘങ്ങളോട് വ്യക്തമാക്കിയത്. ശിവശങ്കറിന് കേസിൽ പങ്കാളിത്തമില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നു എന്ന ശബ്ദ സന്ദേശം പുറത്തു വിടുന്നതും അഭിഭാഷകൻ അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ വച്ച് രഹസ്യമൊഴി കൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യവും സ്വപ്ന തന്നോട് ആലോചിച്ചല്ല തീരുമാനിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button