ന്യൂഡല്‍ഹി: ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുരയില്‍വെച്ച് അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പനെതിരെ നിലപാട് കടുപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. സിദ്ദിഖ് കാപ്പൻ്റെ അറസ്റ്റിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വാദം.ഹത്രാസ് സംഭവത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധിഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
സിദ്ദിഖ് കാപ്പനു പുറമെ, അതിക് റഹ്മാന്‍, മസൂദ് അഹമ്മദ്, ആലം എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്നും ഹത്രാസിലേക്ക് പോകുന്നതിനിടെ മഥുരയില്‍ വെച്ചായിരുന്നു ഇവരെ പിടികൂടിയത്.ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ചിലര്‍ ഉത്തര്‍പ്രദേശിലേക്ക് വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും, ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാല് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് വ്യക്തമായത്.യുപിയില്‍ കലാപത്തിന് നൂറ് കോടി രൂപ എത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പടെ നാല് പേരെയും ചോദ്യം ചെയ്തിരുന്നു.
കൂടാതെ ഡല്‍ഹി കലാപത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് ഇല്യാസുമായി പിടിയിലായവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ആത്മഹത്യാ പ്രേരണാക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റർ അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബൽ വാദിച്ചത്. ആ വിധിയുടെ പശ്ചാത്തലത്തില്‍ സിദ്ദിഖ് കാപ്പന്റെ കേസ് പരിഗണിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു.
read also: ആഘോഷങ്ങളെല്ലാം വെറുതെയായി ; മമതാ ബാനര്‍ജിയുടെ സംവാദം റദ്ദാക്കി ഓക്‌സ്ഫഡ് യൂണിയൻ
എന്നാൽ ഓരോ കേസും വ്യത്യസ്തമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. അതേസമയം ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത് കാപ്പന്‍ അല്ലെന്നും മൂന്നാമതൊരു സംഘടനയാണെന്നും യു.പി. സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പ്രതിയുടെ അവകാശം മൂന്നാമതൊരു സംഘടനയ്‌ക്ക് ഉന്നയിക്കാനാകുമോ എന്ന് ചീഫ് ജസ്‌റ്റിസും ആരാഞ്ഞു. തുടര്‍ന്നാണു കേസില്‍ കാപ്പന്റെ കുടുംബാംഗങ്ങളെ കക്ഷിചേര്‍ക്കാന്‍ കോടതി യൂണിയന് അനുമതി നല്‍കിയത്.
Post Your Comments