ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കർഷകർ പങ്കെടുക്കുമെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടികത് അറിയിക്കുകയുണ്ടായി. ചർച്ച ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നും ഇല്ലെങ്കിൽ സർക്കാരിന്റെ വലിയ വീഴ്ചയ്ക്ക് അതു വഴിയൊരുക്കുമെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുകയുണ്ടായി. അതിനിടയിലാണ് പുതിയ നിലപാട് വ്യക്തമാക്കി കൊണ്ട് കർഷക സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ അതേസമയം, കർഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്കു കടക്കുമ്പോൾ ഡൽഹിയിലേക്കുള്ള സുപ്രധാന റോഡുകളിൽ അതിരൂക്ഷ ഗതാഗത സ്തംഭനമാണ് ഉണ്ടാക്കുന്നത്.
Post Your Comments