ആലപ്പുഴ: എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ തൊഴുത്തില്‍നിന്ന് അഴിച്ചിറക്കിക്കൊണ്ടുപോയി ഇറച്ചിയാക്കി വിറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതി കാക്കാഴം കമ്പിവളപ്പില്‍ അനീഷ് (30), ആലപ്പുഴ വെള്ളക്കിണര്‍ തപാല്‍ പറമ്പിൽ കബീര്‍ (52), കാക്കാഴം പുതുവല്‍ വീട്ടില്‍ ഹാരിസ് (35) എന്നിവരാണ് ഇന്നു അറസ്റ്റിലായത്.
വഴിച്ചേരി ചാവടി വീട്ടില്‍ നിന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നൗഷാദിന്റെ വീട്ടില്‍ വാടകക്കു താമസിക്കുന്ന സിദ്ദീക്ക് (30), ഇയാളുടെ സുഹൃത്തുക്കളായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവല്‍ വീട്ടില്‍ അന്‍സില്‍ (32), കാക്കാഴം കമ്പിവളപ്പില്‍ ദേവന് (29) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
read also: സൗന്ദര്യം ശാപമായതിനെക്കുറിച്ച് നടന് ദേവന് പറഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒരാഴ്ച മുമ്പ് പുലര്‍ച്ചെയായിരുന്നു പ്രതികള്‍ പശുവിനെ മോഷ്ടിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് പത്തില്‍ച്ചിറ വീട്ടില്‍ കുഞ്ഞുമോന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് ജഴ്സി ഇനത്തില്‍പ്പെട്ട എട്ടു മാസം ഗര്‍ഭിണിയായ പശുവിനെയാണ് മൂന്നുപേര്‍ ചേര്‍ന്ന് മോഷ്ടിച്ചത്.
അനീഷിന്റെ പുറക്കാടുള്ള അറവുശാലയില്‍ എത്തിച്ച് വെട്ടി വിൽക്കുകയായിരുന്നു. എട്ട് മാസം മുമ്പ് 25000 രൂപക്കാണ് കുഞ്ഞുമോന് പശുവിനെ വിലക്കു വാങ്ങിയത്. കാറിലെത്തിയ ഇവര്‍ വഴിവിളക്കുകള്‍ കെടുത്തിയാണ് പശുവിനെ കടത്തികൊണ്ടു പോയത്.
Post Your Comments