മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു ദേവന്. വില്ലന്‍ ആണെങ്കിലും ദേവനെ ആരാധിക്കാത്ത പെണ്‍കുട്ടികളുണ്ടായിരുന്നില്ല എന്നാണു അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നത്. അദ്ദേഹം രണ്ടു വർഷം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലും ട്രോളും.
അഭിനയ മികവു കൊണ്ടും അകാരഭംഗി കൊണ്ടും എപ്പോഴും വെറിട്ടു നിന്ന നടന് അന്ന് പറഞ്ഞത് മുഖ സൗന്ദര്യം തനിക്ക് ഒരു ശാപമായി തോന്നിരുന്നു എന്നാണ്. സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു എന്നു താരം പറയുന്നു. ദേവനോടുള്ള ആരാധന കൂടി ഒരിക്കല്‍ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി എന്നു താരം പറയുന്നു.
ദേവന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞ് അവരെ മടക്കി അയക്കുകയായിരുന്നു എന്നാണ് ദേവൻ പറഞ്ഞത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിലർ അദ്ദേഹത്തെ ട്രോളാനും ഇത് ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments