Latest NewsKerala

പട്ടേൽ പ്രതിമ സന്ദർശിക്കാൻ വൻതിരക്ക് ; ഇതുവരെ ലഭിച്ച വരുമാനം രണ്ട് കോടി

അഹമ്മദാബാദ് : സർദാർ വല്ലഭ‌ഭായ് പട്ടേലിന്റെ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാൻ ജനങ്ങളുടെ വൻതിരക്ക്. ശനിയാഴ്ച്ച മാത്രം 27000 ആളുകൾ പ്രതിമ കാണാൻ എത്തിയെന്ന് നർമദ ജില്ല കലക്ടർ ആർ.എസ്. നിനമ അറിയിച്ചു.

നവംബർ ഒന്നിന് പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതിനു ശേഷം ഒരു ലക്ഷത്തിൽ കൂടുതൽ പേർ സന്ദർശനം നടത്തി. ഇതുവരെ 2.10 കോടി രൂപയാണ് വരുമാനം ലഭിച്ചത് . ഇന്നലെ മുപ്പത്തിനാലു ലക്ഷത്തോളം രൂപയാണ് ടിക്കറ്റ് വരുമാനം.

സന്ദർശകരുടെ തിരക്ക് കാരണം 9 കിലോമീറ്റർ ദൂരം ട്രാഫിക് അനുഭവപ്പെട്ടിരുന്നു . ഒടുവിൽ നർമ്മദ എസ്.പി മഹേന്ദ്ര ബാഗാദിയ നേരിട്ടെത്തിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ കാണാൻ എത്തുന്ന ജനക്കൂട്ടത്തിന്റെ സൗകര്യാർത്ഥം പ്രതിമക്കരികിലേക്ക് കൊണ്ടുപോകുന്ന ബസുകളുടെ എണ്ണം 15 ൽ നിന്ന് നാൽപ്പതായി ഉയർത്തിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. ദീപാ‍വലി അവധിയും ഗുജറാത്തി പുതുവത്സരവുമാണ് തിരക്ക് കൂടാൻ കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒക്ടോബർ 31 ന്‌ ഉദ്ഘാടനം ചെയ്ത പ്രതിമയുടെ 135 അടി മുകളിലാണ് ഗ്യാലറി ഒരുക്കിയിരിക്കുന്നത്. ഗ്യാലറി കാണാൻ മുതിർന്നവർക്ക് 350 രൂപയും കുട്ടികൾക്ക് 200 രൂപയുമാണ് ഈടാക്കുന്നത്. എല്ലാ തിങ്കളാഴ്ച്ചയും ഇവിടെ അവധിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button