Latest NewsNewsIndia

ഐസിഎസ്ഇ സ്കൂളുകളിലെ ഉയർന്ന ക്ലാസ്സുകൾ തുറക്കാൻ അനുവദിക്കണം;മുഖ്യമന്ത്രിമാർക്ക് CISCE-യുടെ കത്ത്

ദില്ലി: ഐസിഎസ്ഇ സ്കൂളുകളിലെ ഉയർന്ന ക്ലാസ്സുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് CISCE-യുടെ കത്ത് നൽകിയിരിക്കുന്നു. ICSE, ISC പരീക്ഷകളുടെ നടത്തിപ്പ് CISCE-ക്ക് ആണ് ഉള്ളത്. ജനുവരി 4 മുതൽ സ്കൂളുകൾ ഭാഗികമായി തുറക്കാൻ അനുവദിക്കണമെന്നാണ് സിഐഎസ്‍സിഇയുടെ ആവശ്യം ഉയർന്നിരിക്കുന്നത്. പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസ്സും സാധാരണ പോലെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും CISCE ആവശ്യം ഉയർത്തിയിരിക്കുകയാണ്.

ഏപ്രിൽ, മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്ന തീയതികൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും CISCE കത്ത് നൽകി. 10, 12 ക്ലാസുകളിലെ പരീക്ഷ നടത്തിപ്പ് ക്രമീകരണം കൃത്യമായി നടത്തണമെങ്കിൽ തെരഞ്ഞെടുപ്പ് തീയതികൾ നേരത്തേ അറിയിക്കണമെന്നും CISCE ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button