Latest NewsNewsGulf

ഖത്തറിന് രാജ്യാതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് സൗദി

അമേരിക്കയുടെ ഇടപെടലിന്റെ ഭാഗമായാണ് സൗദി ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നത്.

റിയാദ്: ഖത്തറിനോട് വീണ്ടും അയഞ്ഞ് സൗദി അറേബ്യ. മൂന്ന് വര്‍ഷം നീണ്ട ഉപരോധത്തിനൊടുവില്‍ ഖത്തറിന് സൗദി അറേബ്യ രാജ്യാതിര്‍ത്തിയും തുറന്നുകൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ സൗദി അറേബ്യ ഖത്തറിന് വ്യോമാതിര്‍ത്തി തുറന്ന് കൊടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാൽ വിഷയത്തില്‍ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് ഇതുവരെ വ്യക്തമാക്കിയില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ ഉപരോധം സംബന്ധിച്ച് ഈ രാജ്യങ്ങള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ ഇടപെടലിന്റെ ഭാഗമായാണ് സൗദി ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നത്. ട്രംപിന്റെ വൈറ്റ് ഹൗസ് ഉപദേഷ്ടാവും മരുമകനുമായ ജാറാഡ് കുഷ്‌നീര്‍ ആണ് ഖത്തറിന് മേലുള്ള ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്.

Read Also: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡിയുടെ റെയ്ഡ്

കഴിഞ്ഞയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നത് പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ഒക്ടോബറിലും ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുമെന്ന തരത്തിലുള്ള സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു. അതേസമയം ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന നിലപാടായിരുന്നു യു.എ.ഇ സ്വീകരിച്ചിരുന്നത്.

shortlink

Post Your Comments


Back to top button