ഖത്തറില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഫ്ലൂ കുത്തിവെപ്പ് എടുക്കണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഫ്ലൂ രോഗങ്ങള്‍ക്കും കോവിഡിനും ഒരേ പോലെയുള്ള ലക്ഷണങ്ങളും സ്വഭാവവുമാണെന്നതിനാല് ജനങ്ങള്‍ പരമാവധി ഫ്ലൂ കുത്തിവെപ്പ് സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു.
കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തിലുണ്ടാകുന്ന ജലജന്യരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി ഖത്തറില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സൗജന്യ ഫ്ലൂ വാക്സിനേഷന് മുഴുവന്‍ കുട്ടികളിലും നിര്‍ബന്ധമായും എടുക്കണമെന്ന് ഖത്തര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ആവശ്യപ്പെട്ടു. ഖത്തറില്‍ തണുപ്പ് കൂടുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്.
Post Your Comments