തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം വരുത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ കണക്കുകൂട്ടലുകൾ.
നിലവില്‍ തമിഴ്‌നാട്ടിലെ പാമ്പന്‍ പാലത്തിന് സമീപമാണ് ബുറേവി ഉള്ളത്. 80 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം. ഇന്ന് കേരളത്തില്‍ പ്രവേശിക്കില്ല. പക്ഷേ സംസ്ഥാനത്ത ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. നാളെ ഉച്ചയോടുകൂടി കേരളത്തില്‍ പ്രവേശിക്കുന്ന ബുറേവി, അതിതീവ്ര ന്യൂനമര്‍ദമായി അറബിക്കടലില്‍ പതിക്കുന്നതാകും.
തിരുവനന്തപുരം ജില്ലയില്‍ 217 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്. പൊന്‍മുടിയിലെ ലയങ്ങളില്‍ താമസിക്കുന്ന അഞ്ഞൂറുപേരെ മാറ്റി പാര്‍പ്പിക്കും. ജില്ലയില്‍ ആകെ 15,840പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
Post Your Comments