Latest NewsNewsIndia

2021 ലെ ബോർഡ് പരീക്ഷകളുടെ വിശദാംശങ്ങൾ പുറത്ത് വിട്ട് സി ബി എസ് ഇ

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപന സാഹചര്യത്തില്‍ 2021ലെ ബോര്‍ഡ്​ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണ​മെന്ന ആവശ്യം സി.ബി.എസ്​.ഇ തള്ളി. എഴുത്തുരീതിയില്‍തന്നെ പരീക്ഷ നടത്തുമെന്ന്​ ബോര്‍ഡ്​ വ്യക്തമാക്കി.

Read Also : ബുറെവി ചുഴലിക്കാറ്റ് : സംസ്ഥാനത്ത് നാല് ജില്ലകളെ നേരിട്ട് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പരീക്ഷ തീയതി സംബന്ധിച്ച്‌​ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്​തുവരുകയാണ്​​. പരീക്ഷ എന്ന്​ നടത്തിയാലും അത്​ എഴുത്തുരീതിയില്‍തന്നെ ആയിരിക്കുമെന്നും ബോര്‍ഡ്​ വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷക്കു​ മുൻപ് പ്രാക്​ടിക്കല്‍ ക്ലാസുകളില്‍ പ​ങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക്​ ബദല്‍ സംവിധാനം തേടാം. പരീക്ഷ തീയതി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊക്രിയാല്‍ വിദ്യാര്‍ഥികളുമായും അധ്യാപക, രക്ഷാ കര്‍ത്താക്കളുമായും ഡിസംബര്‍ 10ന്​ സംവദിച്ചേക്കുമെന്നും ബോര്‍ഡ്​ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എന്‍ജിനീയറിങ്​ കോളജ്​ പ്രവേശനത്തിനുള്ള ജോയന്‍റ്​ എന്‍ട്രന്‍സ്​ എക്​സാം (ജെ.ഇ.ഇ) ഫെബ്രുവരിയിലേക്ക്​ മാറ്റിയേക്കുമെന്ന സൂചനയും ഉദ്യോഗസ്ഥര്‍ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button