ജാഫ്‌ന : ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ്. ജാഫ്‌ന മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വാര്‍ത്താവിനിമയ ബന്ധങ്ങളില്‍ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെ ജാഫ്‌നയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാതായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൊളംബോ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇടവിട്ടുള്ള മഴയും നേരിയ കാറ്റും മാത്രമാണ് ഇപ്പോഴുള്ളത്.
Read Also : ചുഴലിക്കാറ്റിന്റെ സഞ്ചാരപാത മാറി, തിരുവനന്തപുരത്ത് അതീവ ജാഗ്രത; 15000 പേരെ ഒഴിപ്പിച്ചു
അതേസമയം ബുറെവി ചുഴലിക്കാറ്റ് ഉച്ചതിരിഞ്ഞ് ഇന്ത്യന്‍തീരം തൊടും. കാറ്റ് തീരത്ത് അടുക്കാന്‍ തുടങ്ങുന്നതിന്റെ ഫലമായി തെക്കന്‍ തമിഴ്നാട്ടില്‍ കാറ്റും മഴയും ആരംഭിച്ചു. കേരളത്തിലേക്കെത്തുമ്പോള്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. നാളെ പുലര്‍ച്ചയോടെ തിരുവനന്തപുരം- കൊല്ലം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് നീങ്ങാനാണ് സാധ്യത
Post Your Comments