തിരുവനന്തപുരം : ബുറെവി ചുഴലിക്കാറ്റ് ഉച്ചതിരിഞ്ഞ് ഇന്ത്യന്‍തീരം തൊടും. ഇതേ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടില്‍ കാറ്റും മഴയും ആരംഭിച്ചു. കേരളത്തിലേക്കെത്തുമ്പോള്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. നാളെ പുലര്‍ച്ചയോടെ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് നീങ്ങാനാണ് സാധ്യത
Read Also : ചോദ്യങ്ങൾക്കെല്ലാം കള്ളത്തരം; ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിച്ചതും നാടകം: ശിവശങ്കറിനെതിരെ കസ്റ്റംസ്
തെക്കന്‍ തമിഴ്‌നാട്ടിലാകെ മഴയും കാറ്റും സൃഷ്ടിച്ചുകൊണ്ടാണ് ബുറെവി ചുഴലിക്കാറ്റ് ഇന്ത്യന്‍തീരത്തേയ്ക്ക് എത്തുന്നത്. തൂത്തുക്കുടി, തിരുനല്‍വേലി പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലേക്കെത്തുമ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് തീവ്രന്യൂനമര്‍ദമാകാനാണ് സാധ്യത. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കിടയിലൂടെ അറബിക്കടലിലേക്ക് കടക്കുമ്പോള്‍ ന്യൂനമര്‍ദത്തിന് വീണ്ടും ശക്തി കൈവരാം. സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമന സേനയും സജ്ജമാണ്. ജില്ലാതലത്തില്‍ കലക്ടര്‍മാരും താലൂക്കുകളില്‍ തഹസീല്‍ദാര്‍മാരുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീരപ്രദേശത്തും കനത്തജാഗ്രത തുടരുകയാണ്.
Post Your Comments