
ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് ജയം. ബാഴ്സയും യുവന്റസും ചെല്‍സിയും ഏകപക്ഷീയമായി എതിര്‍ ടീമുകളെ തകര്‍ത്തപ്പോള്‍ കരുത്തരുടെ മത്സരത്തില്‍ പി.എസ്.ജി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ടും ലാസിയോയും തമ്മിൽ നടന്ന പോരാട്ടം സമനിലയിൽ കലാശിച്ചു
ലീഗിലെ ഒരുവിധം വമ്പന്മാരെല്ലാം ബൂട്ട് കെട്ടിയ മത്സരങ്ങളായിരുന്നു ഇന്ന് നടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജി തകർത്തത്. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ നെയ്മറിന്റെ ഇരട്ടഗോൾ മികവിലാണ് പി.എസ്.ജിയുടെ ജയം. ബ്രസീലിയന്‍ മിഡ് ഫീല്‍ഡര്‍ ഫ്രെഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് വിനയായി.
Post Your Comments