Latest NewsNewsIndia

യോഗി ആദിത്യനാഥ് എല്‍എംസി ബോണ്ടിന്റെ ലിസ്റ്റിംഗില്‍ പങ്കെടുക്കും

മുംബൈ : ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലഖ്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ(എല്‍എംസി) 200 കോടി രൂപയുടെ ബോണ്ടിന്റെ ലിസ്റ്റിംഗില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രമുഖ വ്യവസായികളും ബുധനാഴ്ച പങ്കെടുക്കും.

മുനിസിപ്പല്‍ ബോണ്ടുകള്‍ സമാഹരിക്കുന്ന ഇന്ത്യയിലെ ഒമ്പതാമത്തെ നഗരമായി ലഖ്നൗ ഇതോടെ മാറി. അറ്റല്‍ മിഷന്‍ ഫോര്‍ റെജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (AMRUT) പദ്ധതി ആരംഭിച്ചതിനു ശേഷം അത്തരമൊരു ബോണ്ട് പുറപ്പെടുവിച്ച ആദ്യ നഗരവും ലഖ്നൗ ആണ്. ബോണ്ടിലൂടെ സ്വരൂപിക്കുന്ന ഫണ്ട് തലസ്ഥാനത്തെ വിവിധ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ സ്‌കീമുകളില്‍ നിക്ഷേപിക്കും. അമ്രുട്ട് പദ്ധതി പ്രകാരം നടപ്പാക്കുന്ന ജലവിതരണ പദ്ധതിയും ഭവന നിര്‍മ്മാണ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുമെന്ന്, ഒരു ഔദ്യോഗിക വക്താവ് പി.ടി.ഐയോട് പറഞ്ഞു.

നവംബര്‍ 13ന് അവതരിപ്പിച്ച എല്‍എംസി ബോണ്ട് 4.5 തവണ ഓവര്‍ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. കൂടാതെ 10 വര്‍ഷത്തേക്ക് 8.5 ശതമാനം കൂപ്പണ്‍ നിരക്കില്‍ ക്ലോസ് ചെയ്തു. ഇത് ഇതുവരെ അവതരിപ്പിച്ച എല്ലാ മുനിസിപ്പല്‍ ബോണ്ടുകളെയും കണക്കിലെടുത്താല്‍ രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് ഒരു ഔദ്യോഗിക വക്താവ് പറഞ്ഞു. യുപി കാബിനറ്റ് മന്ത്രിമാരായ സിദ്ധാര്‍ത്ഥ് നാഥ് സിംഗ്, അശുതോഷ് ടണ്ടന്‍, എസിഎച്ച് (ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്) നവനീത് സെഗാള്‍ എന്നിവര്‍ ലിസ്റ്റിംഗ് ചടങ്ങിനുള്ള തയ്യാറെടുപ്പ് നിരീക്ഷിക്കാന്‍ ചൊവാഴ്ച ബിഎസ്ഇ സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button