Latest NewsNewsIndia

‘മുംബൈയിലെ വ്യവസായങ്ങളെ യുപിയിലേയ്ക്ക് കൊണ്ടുവരാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘ലഖ്‌നൗ : ‘മുംബൈയിലെ വ്യവസായങ്ങളെ യുപിയിലേയ്ക്ക് കൊണ്ടുവരാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനു മുന്നോടിയായി യോഗി ആദിത്യനാഥിന്റെ മുംബൈ സന്ദര്‍ശിക്കുകയും വ്യവസായ, ബോളിവുഡ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ലക്‌നൗ കോര്‍പറേഷന്റെ ബോണ്ട് ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട് ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഇന്നു നടന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. യുപിയിലെ ഫിലിം സിറ്റി, ഡിഫന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികളിലേക്ക് സംരംഭകരെ ക്ഷണിക്കാനാണു വ്യവസായികളുമായും ബോളിവുഡിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുന്നത്. നടന്‍ അക്ഷയ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Read Also : ‘മുഖ്യമന്ത്രിയാക്കിയാൽ ഉച്ചയുറക്കത്തിന് സമയം അനുവദിക്കാം’ ;വാഗ്ദാനവുമായി ജി എഫ് പി നേതാവ്

യുപിയില്‍ ഫിലിം സിറ്റി പദ്ധതിക്കു തുടക്കം കുറിച്ച ആദിത്യനാഥ് ചലച്ചിത്ര പ്രവര്‍ത്തകരെ അവിടേക്കു സ്വാഗതം ചെയ്തിരുന്നു. സിനിമാരംഗത്തെ പ്രമുഖരുമായി ഓണ്‍ലൈന്‍ മീറ്റിങ്ങുകളും നടത്തിയിരുന്നു. യുപിയില്‍, ഗൗതം ബുദ്ധ നഗറില്‍ യമുന എക്സ്പ്രസ് വേയ്ക്ക് അടുത്താണു ഫിലിം സിറ്റി സ്ഥാപിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button