ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പാണ് ഫേസ്ബുക്ക് ഉടമസ്ഥയിലുള്ള വാട്സ്ആപ്പ്. ഇപ്പോള്‍ ചില പുത്തന്‍ ഫീച്ചറുകളും പുതുതായി വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് അപ്ഡേറ്റുകളാണ് പ്രധാനമായും വാട്സ്ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കസ്റ്റം വാള്‍പേപ്പറാണ് ഇതില്‍ പ്രധാനമായ ഒന്ന്. പുത്തന്‍ അപ്ഡേറ്റിന്റെ ഭാഗമായി ഇനി ഓരോ ചാറ്റുകള്‍ക്കും പ്രത്യേകം ബാക്ഗ്രൗണ്ട് ക്രമീകരിക്കാം. നേരത്തെ വാട്സ്ആപ്പ് ചാറ്റുകളുടെ പശ്ചാത്തലം മാറ്റാമെങ്കിലും ഓരോ ചാറ്റുകള്‍ക്കും പ്രത്യേകം ബാക്ക്ഗ്രൗണ്ട് ക്രമീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. കസ്റ്റം വാള്‍പേപ്പറുകള്‍ കൂടാതെ ലൈറ്റ്, ഡാര്‍ക്ക് മോഡലുകളിലേക്ക് വാള് പേപ്പറുകള്‍, പ്രശസ്തമായ ചിത്രങ്ങള്‍ ചേര്‍ന്ന ബാക്ക്്ഗ്രൗണ്ട് ഗാലറിയും വാട്സ്ആപ്പില്‍ ലഭ്യമാകും.
സ്റ്റിക്കര്‍ സെര്‍ച്ച് ആണ് വാട്സ്ആപ്പില്‍ എത്തിയ മറ്റൊരു ഫീച്ചര്‍. ഇനി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സ്റ്റിക്കറുകളും സെര്‍ച്ച് ചെയ്തെടുക്കാം. ഉപയോക്താക്കള്‍ക്ക് ജിഫ് ചിത്രങ്ങളും ഇമോജികളും മാത്രമാണ് മുമ്പ് ആപ്പില്‍ തിരയാന്‍ സാധിച്ചിരുന്നത്. മറ്റൊരു പുത്തന്‍ ഫീച്ചര്‍ ആണ് ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്ക്. ലോകാരോഗ്യ സംഘടനയുടെ ‘ടുഗെദര്‍ അറ്റ് ഹോം’ സ്റ്റിക്കര്‍ പാക്കിലേക്ക് ആനിമേഷന്‍ കൂടെ ചേര്‍ത്താണ് പുതിയ ഫീച്ചര്‍ ഒരുങ്ങുന്നത്. ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്ക് അറബിക്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ്, ടര്‍ക്കിഷ് എന്നീ 9 ഭാഷകളിലായി പ്രാദേശിക വാക്കുകള്‍ ഉള്‍പ്പെടെ ലഭ്യമാണ്.
Post Your Comments