കൊല്ലം: തെന്‍മലയ്ക്കടുത്ത് ഉറുകുന്നില്‍ നിയന്ത്രണം വിട്ട പിക് അപ് വാന്‍ ഇടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉറുകുന്ന് സ്വദേശിനികളായ ശ്രുതി,കെസിയ എന്നിവരാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. ശ്രുതിയ്ക്ക് 13 വയസും,കെസിയയ്ക്ക് 17 വയസുമാണ് പ്രായം. ശ്രുതിയുടെ സഹോദരി പതിനെട്ടു വയസുകാരി ശാലിനിയ്ക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിരിക്കുന്നു. ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടികളെ കണ്ട് വാഹനത്തിന്‍റെ ബ്രേക്ക് ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നാണ് വാന്‍ ഡ്രൈവറുടെ മൊഴിയിൽ പറയുന്നു. കുട്ടികളെ ഇടിച്ചു തെറിപ്പിച്ച ശേഷം വാന്‍ റോഡിനു സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു.
Post Your Comments