തൃശ്ശൂർ: വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിൻെറ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കെട്ടിടത്തിൻറെ നിർമാണത്തിലെ അപാകതയെ കുറിച്ച് കിഫ് ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കെട്ടിടത്തിൻ്റെ ഉറപ്പ് ഉപകരണങ്ങളുടെ സഹായത്തോടെ സംഘം പരിശോധിച്ചു.
പരിശോധന റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കിഫ് ബി യുടെ 3 കോടി രൂപ ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ മേൽക്കൂരകളും ചുമരുകളും തൊട്ടാൽ അടർന്നു വീഴുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments