കൊളംബോ : ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് തടവിലാക്കപ്പെട്ട നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം ജയിലില്‍ ഉണ്ടായ ഗുരുതരമായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആയിരം തടവുകാരെ കൂടി മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്.
ഞായറാഴ്ച നടന്ന കലാപത്തെത്തുടര്‍ന്ന് 607 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയെന്നും ”രാഷ്ട്രപതിയുടെ നിര്‍ദേശത്തിന്റെ ഭാഗമായി” കൂടുതല്‍ തടവുകാരെ വിട്ടയക്കാനും അവര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ജസ്റ്റിസ് മന്ത്രി അലി സാബ്രി പാര്‍ലമെന്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ ജയിലിലെ തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ എട്ട് ജയില്‍പ്പുള്ളികള്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീലങ്കന്‍ ആസ്ഥാനമായ കൊളംബോയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മഹാര ജയിലില്‍ ആണ് സംഭവം നടന്നത്. സംഭവത്തില്‍ 55 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ശ്രീലങ്കന്‍ ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. 30,000 ത്തിലധികം തടവുകാരെയാണ് ശ്രീലങ്കയിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ജയിലിന്റെ ശേഷിയുടെ ഏകദേശം മൂന്നിരട്ടി വരും
Post Your Comments