സിംഗപ്പൂര്‍ : ലാബില്‍ നിന്നും സൃഷ്ടിച്ചെടുത്ത മാംസം വില്ക്കാന് അനുമതി. ചിക്കന്‍ മാംസം വില്‍ക്കുന്നതിന് യുഎസ് സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റ് ഗ്രീന്‍ലൈറ്റിനാണ് സിംഗപ്പൂര്‍ അനുമതി നല്‍കിയത്. ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലാബ് മാംസത്തിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ രണ്ട് ഡസനിലധികം കമ്പനികള്‍ നിലവില്‍ ലാബ് മത്സ്യം, ഗോമാംസം, ചിക്കന്‍ എന്നിവ പരീക്ഷിക്കുന്നുണ്ട്.
” സുരക്ഷിതമായ മനുഷ്യ ഉപഭോഗത്തിനായി മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് നേരിട്ട് സൃഷ്ടിച്ച യഥാര്‍ത്ഥവും ഉയര്‍ന്ന നിലവാരമുള്ളതുമായ മാംസത്തിന്റെ ലോകത്തിലെ ആദ്യത്തെ റെഗുലേറ്ററി അംഗീകാരം സിംഗപ്പൂരില്‍ വരാനിരിക്കുന്ന ചെറുകിട വാണിജ്യ സംരംഭത്തിന് വഴിയൊരുക്കുന്നു” – ഈറ്റ് ജസ്റ്റ് ബുധനാഴ്ച പറഞ്ഞു.
ശുദ്ധമായ മാംസം എന്നും സംസ്കരിച്ച മാംസം എന്നും വിളിക്കപ്പെടുന്ന, ലാബില്‍ മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന ഇതിന് നിലവില്‍ ഉത്പാദന ചെലവ് വളരെ കൂടുതലാണ്. 50 ഡോളറാണ് ഇതിന്റെ വിലയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാധാരണ ചിക്കന്‍ തുല്യമായ വിലക്ക് ഇത് നല്‍കാനാകുമെന്ന് ഈറ്റ് ജസ്റ്റിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജോഷ് ടെട്രിക് പറഞ്ഞു.
Post Your Comments