COVID 19Latest NewsIndiaNews

തൊഴിൽ നഷ്ടം ഉണ്ടായാലും ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

കൊച്ചി: തൊഴിൽ നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളിലെ വരുമാന നഷ്ടം ഒഴിവാക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്ന പുതിയ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചിരിയ്ക്കുകയാണ് ഓൺലൈൻ ഇൻഷുറൻസ് മാര്‍ക്കറ്റ്‍പ്ലേസായ പോളിസി ബസാർ.

Read Also : ലഡാക്ക് അതിർത്തിയിൽ അതി ശൈത്യത്തോട് പൊരുതി നില്‍ക്കാനാകാതെ ചൈനീസ് സൈന്യം

ഈ പ്ലാറ്റ്‍ഫോം ഉപയോഗിച്ച് വിവിധ കമ്പനികളുടെ പുതിയ ജോബ്, ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങൾ വാങ്ങാനാകും. ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറൻസ് സ്ഥാപനങ്ങളായ എസ്ബിഐ ജനറല്‍, ശ്രീറാം ജനറല്‍, യൂണിവേഴ്‌സല്‍ സോമ്പോ, ആദിത്യ ബിര്‍ള ഇന്‍ഷുറന്‍സ് എന്നിവയുമായി ചേര്‍ന്നാണ് പോളിസികൾ . അവതരിപ്പിച്ചിരിയ്ക്കുന്നത്. ആഡ് ഓൺ ബെനിഫിറ്റ് ലഭ്യമായ മൂന്ന് പോളിസികൾ ആണ് ഇപ്പോൾ അവതരിപ്പിയ്ക്കുന്നത്.

ജോലി നഷ്ടം ഉണ്ടായാൽ നിശ്ചിത കാലത്തേയ്ക്ക് വരുമാനം വാഗ്ദാനം ചെയ്യുന്നവയാണ് പോളിസികൾ. സ്വയം തൊഴിൽ ചെയ്യുന്നവര്‍ക്കും ഇൻഷുറൻസ് എടുക്കാം. വരുമാനം നഷ്ടമായാൽ ഇഎംഐ തിരിച്ചടവിന് പോലും ബുദ്ധിമുട്ടേണ്ടി വരില്ല. പരമാവധി 100 ആഴ്ച വരെയാണ് വരുമാനം ലഭ്യമാകുന്നത്. 1 ലക്ഷം രൂപ വരെ ഇത്തരത്തിൽ ആനുകൂല്യമായി ലഭിയ്ക്കും

ഇൻഷുറൻസ് ഉണ്ടെങ്കിൽ പിരിച്ചുവിടല്‍, പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കല്‍ അല്ലെങ്കില്‍ ജീലവക്കാരെ വെട്ടിക്കുറയ്ക്കല്‍ എന്നിവ കാരണം ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭിയ്ക്കും. അംഗ വൈകല്യം മൂലം ജോലി വരുമാനം നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇൻഷുറൻസ് ലഭിയ്ക്കും, 3 മാസം വരെയുള്ള ലോൺ തിരിച്ചടവ് ഉൾപ്പെടെയാണിത്. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആളുകൾക്ക് അപകടമരണം സംഭവിച്ചാലും 2 വര്‍ഷം വരെ നോമിനിയ്ക്ക് പ്രതിവാര ശമ്പള ആനുകൂല്യങ്ങള്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button