KeralaLatest NewsNews

കരിപ്പൂർ വിമാനത്താവളത്തിൽ ​നി​ന്ന് പിടികൂടിയത് 46 ലക്ഷത്തിന്റെ സ്വര്‍ണം

ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍​ ശ്ര​മി​ച്ച 46 ല​ക്ഷ​ത്തിന്റെ സ്വ​ര്‍​ണം എ​യ​ര്‍ ക​സ്​​റ്റം​സ്​ ഇ​ന്‍റ​ലി​ജ​ന്‍​സ്​ പി​ടി​കൂ​ടി. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​യി​ല്‍ ​നി​ന്നാ​ണ്​ 937.3 ഗ്രാം ​സ്വ​ര്‍​ണം പി​ടി​ച്ച​ത്.

Read Also : “പിണറായി വിജയൻ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല” : നടൻ ജോയ് മാത്യു

ദു​ബൈ​യി​ല്‍​ നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. 1097 ഗ്രാം ​സ്വ​ര്‍​ണ​മി​ശ്രി​തം ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച്‌​ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ടി.​എ. കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​ധീ​ര്‍, ഐ​സ​ക് വ​ര്‍​ഗീ​സ്, വി.ജെ. പൗ​ലോ​സ്, സി.​പി. സ​ബീ​ഷ്, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സു​മ​ന്‍ ഗോ​ദ​രാ, എ​ന്‍. റ​ഹീ​സ്, പ്രേം​പ്ര​കാ​ശ്​ മീ​ണ, ചേ​ത​ന്‍ ഗു​പ്ത, ഹെ​ഡ് ഹ​വീ​ല്‍​ദാ​ര്‍ കെ. ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button