KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി നാളെ കോടതി രേഖപ്പെടുത്തും

കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി നാളെ കോടതി രേഖപ്പെടുത്തുന്നതാണ്. ക്രിമിനല്‍ നടപടിചട്ടം 164 പ്രകാരമാണ് രഹസ്യമൊഴിയെടുക്കുന്നത്. മൊഴിയെടുപ്പിന് മുന്നോടിയായി ഇന്ന് പ്രതികളുടെ കൗണ്‍സിലിങ് പൂർത്തിയായിരിക്കുന്നു. കള്ളപ്പണക്കേസില്‍ എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ അടുത്ത ചൊവ്വാഴ്ച വിശദമായി വാദം കേൾക്കുന്നതാണ്. കസ്റ്റഡിയിലിരിക്കെ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ കുറിച്ച് സ്വപ്നയും സരിത്തും കസ്റ്റംസിന് മൊഴി നൽകിയിരുന്നതാണ്. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്താനാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്.

രാജ്യാന്തര പ്രാധാന്യമുള്ള കേസയാതിനാലാണ് ക്രിമിനല്‍ നടപടിചട്ടം 164 പ്രകാരം രഹസ്യമൊഴിയെടുക്കുന്നത്. രാവിലെ 11 മണിക്ക് മജിട്രേറ്റിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. മൊഴിയെടുപ്പിന് മുന്നോടിയായി ഇന്ന് പ്രതികളെ കോടതിയിലെത്തിച്ച് കൗണ്‍സിലിങ് പൂര്‍ത്തിയാക്കി. കസ്റ്റംസിന് പുറമെ മറ്റ് അന്വേഷണ ഏജന്‍സികളും രഹസ്യമൊഴിയെടുപ്പ് പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണ്.

കള്ളപ്പണ ഇടപാട് കേസില്‍ എം.ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വിശദമായി വാദം കേള്‍ക്കും. സ്വപ്നയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട് എന്നതുകൊണ്ട് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടാകണം എന്നില്ലെന്ന് ശിവശങ്കര്‍ വാദിച്ചു. താനാണ് സൂത്രധാരനെന്ന വാദം അടിസ്ഥാനരഹിതമാണ്. സ്വര്‍ണക്കടത്ത് നടന്നുവെന്നു പറയുന്നതിന് വളരെ മുമ്പാണ് ലോക്കറുകള്‍ എടുത്ത് നല്‍കിയതെന്നും ശിവശങ്കര്‍ വാദിച്ചു. എന്നാല്‍ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണ് സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപയെന്ന് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എതിര്‍സത്യവാങ്മൂലത്തില്‍ ആവർത്തിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button