പനാജി : തന്നെ മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ ഉച്ചയുറക്കത്തിന് ഒരു മണിക്കൂർ അനുവദിക്കാമെന്ന വാഗ്ദാനവുമായി ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായി. ഒരു ഗോവക്കാരൻ എപ്പോഴും സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നയാളാണ് അതിനാൽ ഉച്ചകഴിഞ്ഞ് 2 നും 4 നും ഇടയിൽച്ചയുറക്കം അത്യാവശ്യമാണെന്നും വിജയ് സർദേശായി പറഞ്ഞു. മാത്രമല്ല ഉച്ചയുറക്കം ഓർമ്മശക്തി വർദ്ധിപ്പിക്കാനും ജോലി മികവ് കൂട്ടാനും കഴിയുന്നു എന്നും സർദേശായി വ്യക്തമാക്കി.
ഗോവയിലുള്ളവർ ഉച്ചയുറക്കം ആഗ്രഹിക്കുന്നവരാണ്. എന്നാൽ വിവിധ ജോലിയിൽ ഇരിക്കുന്നവർക്കും, കടകൾ നടത്തുന്നവർക്കും ഇതിന് സമയം ലഭിക്കാറില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നതെന്നും വിജയ് സർദേശായി പറഞ്ഞു. ഭരണ പാർട്ടിയായ ബിജെപിയുടെ മുൻ സഖ്യകക്ഷിയാണ് വിജയ് സർദേശായിയുടെ ഗോവ ഫോർവേഡ് പാർട്ടി.
ഗോവക്കാരുടെ ഉച്ചയുറക്കം അലസതയായി കണക്കാക്കരുതെന്നും സർദേശായി പറയുന്നു. ഇത്തരമൊരു ശീലമുണ്ടെങ്കിലും ചെയ്യുന്ന ജോലി സമയബന്ധിതമായി കൃത്യമായി ചെയ്യുന്നവരാണ് ഗോവക്കാർ. അത് ഗോവയുടെ സംസ്ക്കാരമാണ്. മറ്റുള്ളവരും ഇതേക്കുറിച്ചു പഠിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. സംസ്ഥാനത്തൊട്ടാകെ വലിയ മാറ്റങ്ങൾക്കെതിരായ പോരാട്ടവുമായി ഗോവക്കാരുടെ ശീലങ്ങളും സംസ്ക്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments