Latest NewsNewsIndia

ബലൂൺ തൊണ്ടയിൽ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

അന്ധേരി : മുംബൈയിലെ അന്ധേരിയിൽ സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരിച്ചു. തന്റെ ചേച്ചിയോടൊപ്പം ബലൂണുകൾ വീർപ്പിച്ചു കളിക്കുകയായിരുന്ന ദേവരാജ് എന്ന ബാലനാണ് ദാരുണമായി മരിച്ചിരിക്കുന്നത്. തുടക്കത്തിൽ ഇരുന്ന് ബലൂൺ വീർപ്പിച്ചുകൊണ്ടിരുന്ന ദേവരാജ് പിന്നീട് കിടന്നുകൊണ്ട് വീർപ്പിക്കുകയാണ് ഉണ്ടായത്. അങ്ങനെ ചെയ്യുന്നതിനിടയിലാണ് വീർപ്പിച്ചുകൊണ്ടിരുന്ന ബലൂൺ തൊണ്ടയിൽ കുടുങ്ങുന്നതും, ശ്വാസം മുട്ടി ദേവരാജ് മരിക്കുന്നതും.

ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെ തൊണ്ടയിൽ നിന്ന് ബലൂൺ പുറത്തെടുക്കാൻ കുടുംബാംഗങ്ങൾ നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെട്ടു. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി ബോധരഹിതനായിരുന്നു. നാനാവതി ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചു കഴിഞ്ഞു. കൂപ്പർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button