കൊച്ചി : ചലച്ചിത്ര താരം നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു. കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് തളിപ്പറമ്പ് എൻ എസ് എസ് സ്മശാനത്തിൽ നടക്കും.
കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സിപിഐ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനുമായിരുന്നു. ഭാര്യ: കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്). മക്കൾ: അഖില, നിഖില വിമൽ (സിനിമാ താരം).
Post Your Comments