Latest NewsNewsIndia

പിടിവിടാതെ കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 36,604 പുതിയ കേസുകൾ കൂടി

ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 501 പേർ മരണമടഞ്ഞു. ഇതോടെ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആകെ എണ്ണം 1,38,122 ആയി. ആകെ രോഗം സ്ഥിരീകരിച്ചത് 94,99,413 ആണ്. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവർ 43,203 ആണ്. ഇതോടെ 89,32,647 പേർ രാജ്യത്ത് ആകെ രോഗമുക്തരായി. 4,28,644 പോസി‌റ്റീവ് കേസുകളാണ് ആകെ രാജ്യത്തുള‌ളത്.

രാജ്യത്തെ കൊവിഡ് പോസി‌റ്റിവി‌റ്റി നിരക്ക് 7.15ൽ നിന്ന് 6.69 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഇതുവരെ 14.13 കോടി ടെസ്‌റ്റുകളാണ് രാജ്യത്ത് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button